Posts

Showing posts from June, 2013

വർണ്ണങ്ങൾ മങ്ങിയ കുപ്പിവള പൊട്ടുകൾ..

നിറമുള്ള കുപ്പിവളപ്പൊട്ടുകൾ കൂട്ടി വെച്ച്‌ എനിക്ക്‌ തന്നിരുന്ന ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. ആറാം ക്ലാസ്സ്‌ വരെ മാത്രം ഉണ്ടായിരുന്ന ആ സ്‌കൂളിലെ ഞങ്ങളുടെ അവസാന ദിവസം അവൾ പടിയിറങ്ങി പോവുന്ന ഒരു ചിത്രം ഉണ്ട്‌ മനസ്സിൽ. വർഷങ്ങൾക്ക്‌ ശേഷം, പഴയൊരു പത്രതാളിൽ മങ്ങിയൊരു ഫോട്ടോയ്ക്കൊപ്പം അവളുടെ പേരും കണ്ടപ്പോൾ മനസിലേയ്ക്ക്‌ പഴയ ഓർമ്മകൾ ചൂളം വിളിച്ചെത്തി. നിറമുള്ള കുപ്പിവളകൾ അണിഞ്ഞ അവളുടെ കൈകളിലെന്നൊ കരളാളണങ്ങൾ അറിഞ്ഞിട്ടില്ലാത്ത അർബുദം പിടികൂടി.. തളരാതെ അർബുദത്തെ നേരിട്ട അവളുടെ ചങ്കുറപ്പിനെ പ്രകീർത്തിച്ചെഴുതിയ റിപ്പോർട്ടർക്ക്‌ അറിയില്ലായിരിക്കും, അവൾക്ക്‌ തോൽക്കാനാവിലെന്ന്. ഭർത്താവിന്റെ വിയോഗത്തിൽ തളർന്നു പോയ അമ്മയ്ക്കും, അച്ചനില്ലാത്ത അവളുടെ കുഞ്ഞ്‌ അനുജത്തിയ്ക്കും വേണ്ടി അവൾക്ക്‌ ജീവിക്കണമായിരുന്നെന്ന്. മെഡിക്കൽ എന്‌ട്രൻസിന്‌ മോശമല്ലാത്ത റാങ്ക്‌ വാങ്ങിയ അവളെ അഭിനന്ദിക്കാൻ റെസിഡൻസ്‌ അസോസിയേഷൻ വിളിച്ച്‌ കൂട്ടിയ യോഗത്തെ വിവരത്തെ കുറിച്ചായിരുന്നു ആ പത്ര വാർത്ത.. തമ്മിലുള്ള ദൂരവും, സമയ കുറവും അവളെ കാണാനുള്ള എന്റെ ആഗ്രഹത്തിന്‌ വിലങ്ങ്‌ തടിയായി..  വർഷങ്ങളുടെ നെട്ടോട്ടതിനിടയ്ക്കൊരു ദിനം, ഫേസ്‌ ബു

പ്രത്യാശകൾ

കനൽ വീണ പാതകൾ താണ്ടികടക്കവെ കടലാസുതോണിയായ്‌ ഞാനങ്ങലയവെ ദീപ്‌തമാം ജീവിത നിശ്വാസതാളങ്ങൾ ആർദ്രമായ്‌ എന്നെ തഴുകിയകലവെ കനൽ വീണ പാതകളോരൊന്നായ്‌.. കദനത്തിൻ ഓർമ്മകൾ നൽകിയകലവെ ഒരു നേരമെങ്കിലും നിന്റെ നിശ്വാസം.. എന്റെ മിഴി ഈറനിൽ ആശ്വസമേകിയോ? ഒടുവിൽ ആ കദനത്തിൻ ഓർമ്മകൾ വീണ്ടും ഉണർന്നുവോ?

എന്റെ സ്വപ്നം ; എന്റെ തലമുറയുടെയും..

വാർത്താ മാധ്യമങ്ങൾ തങ്ങളുടെ നിലപാടാണ്‌ ഒരോ വാർത്തയിലും പ്രകടിപ്പിക്കുന്നത്‌.. തങ്ങളെ സ്‌പോൺസർ ചെയ്യുന്ന രാഷ്ട്രിയ പാർട്ടി, പരസ്യത്തിലൂടെ വരുമാനത്തിന്‌ വഴിയുണ്ടാക്കുന്ന ബഹുരാഷ്‌ട്ര കുത്തകകൾ തുടങ്ങി പത്ര-ചാനൽ മുതലാളിമാരുടെ സ്വകാര്യ താൽപര്യങ്ങൾ വരെയാണ്‌ സാധാരണ ജനത്തിന്മേൽ സത്യമെന്ന വ്യാജേന, അടിച്ചേൽപ്പിക്കപെടുന്നത്‌..  പണത്തിനും ലാഭത്തിനും വേണ്ടി ഇങ്ങനെ സത്യത്തെ വളച്ചോടിക്കുമ്പോൾ ഇല്ലാതാവുന്നത്‌ സത്യമറിയാനുള്ള പൗരന്റെ അവകാശമാണ്‌… കേരളത്തിലെ പല രാഷ്‌ട്രീയ പാർട്ടികൾക്കും സ്വന്തമായതും, സ്‌പോൺസർ ചെയ്യുന്നതുമായ പത്രങ്ങൾ ഉണ്ട്‌.. പലതും ഒരു പാർട്ടിയ്ക്ക്‌, ഒരു മതത്തിന്‌ വേണ്ടി മാത്രം ശബ്ദം ഉയർത്തുന്നവ.." മാനവാ, നിനക്കായി ശബ്ദിക്കാൻ നീ മാത്രം. നിൻ ശബ്ദം ഇടറുന്ന നാൾ. കൈകളിലേറിയ തൂലിക ചലനമറ്റുന്ന നാൾ. നിന്റെ മരണമാണ്‌. സ്വപ്നങ്ങളും പ്രതീക്ഷകളും ഇല്ലാത്ത ലോകത്ത്‌ നീ ഉറങ്ങുമ്പോഴും ഇവിടെ നിൻ മരണത്തിന്റെ പേരിൽ ലാഭമുണ്ടാക്കാൻ പേ പിടിച്ച പട്ടികൾ കടി പിടി കൂടുന്നുണ്ടാവും. ഞാനൊരു യാത്രയിലാണ്‌,  എന്നെ പോലെ ഒരായിരം പേരും. ലക്ഷ്യം ഒന്നാണ്‌ : പണ്ടൊരു നാൾ, സ്വന്തം സുഖങ്ങൾ ഉപേക്ഷിച്ച്‌, രാജ്യത്തിനായി ജീവ

ചതി..

പ്രണയമെന്ന സത്യവും, കഥനമെന്ന സത്യവും.. ജീവന്റെ ജീവനായ ആദ്യ താളം... "പ്രണയത്തിൻ ആദ്യ പടി പെൺകൊടി.. നൊമ്പരത്തിൻ ആദ്യ പടി പെൺകൊടി.." ഭൂമിയെത്ര സുന്ദരം.. ദൃശ്യമെത്ര മനോഹരം.. നിലമാറ്റമില്ലാത്ത ചതിതൻ വിളയാട്ടം..

"എൻ സഖി.."

"എൻ സഖി നീ മിഴി പൂട്ടിയോ.. മായുമീ നിറസന്ധ്യയിൽ.. കാലമാം വീണതന്ത്രിയിൽ.. മഴ പോലെ നൊമ്പരം.." # A J