Posts

Showing posts from July, 2013

ചാണ്ടിച്ചാ... ഇന്നാ ഒരു കരിങ്കൊടി..

ഈ ജന്മം മുഴുവൻ അനുഭവിക്കാൻ, എന്ത്‌ വേണമെന്ന ദൈവത്തിന്റെ ആവശ്യത്തിനു മുന്നിൽ ഞാൻ നിശ്ബ്ദനായി.. "അവളെ, 4 വർഷമായി ഞാൻ പ്രണയിക്കുന്നവളെ.." ഞാൻ പറഞ്ഞു. കോടികളുടെ കണക്കും, സരിതകൾ നിറഞ്ഞു നിൽക്കുന്നൊരു ഓഫീസും, ശാലുന്‌ അടിച്ചപോലൊരു ജെറ്റയും, ചോദ്യം ചെയ്യാൻ സഖാകളില്ലാത്തൊരു സംസ്ഥാനതിന്റെ മുഖ്യമന്ത്രി പദവിയും, കുഞ്ഞൂഞ്ഞിനെ പോലെ തൊലികട്ടിയും അങ്ങനെ നാണവും മാനവും ഇല്ലാത്തൊരു ജീവിതം  ചോദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പുള്ളിക്കാരൻ വാ തുറന്ന് പോയി. ] ൻബ്‌: ഇത്‌ ഓഫീസിലെ ച്ച്‌ ടിവിയിൽ പതിഞ്ഞിട്ടുണ്ട്‌.. എന്റെയും, അങ്ങേരുടേയും മൊബൈൽ ഫോണുകളും ഒരേ ടവർ പരിതിയിലായിരുന്നു.. ആർക്കും പരിശോധിക്കാം.[ ദൈവം തിരിച്ച്‌ ചോദിച്ചു, "കാമുകനാണല്ലേ..?!" "അതെ, കമ്മ്യൂണിസ്റ്റും.." "തലശ്ശേരികാരനായിരുന്നേൽ, അതൊരു നല്ല കൊംബിനേഷൻ ആയേനെ.." "പി.സി.ജോർജ്ജിനെ പോലെ വളിച്ച കോമഡി പറയാൻ തനിക്ക്‌ നാണമില്ലേ, ഉവ്വാ.." ദൈവം വീണ്ടും സീരിയസ്‌ ആയി.. "ആരാണവൾ..?!" "ഇതുവരെ ഒരു മന്ത്രിമാരെയും കാണ്ടിട്ടില്ലാത്ത, സീരിയൽ ഇഷ്ടമല്ലാത്ത ഒരു 22 വയസ്സുകാരി." 16 വയസ്സുള്ള നല്