വേണുനാദം
"വ്യര്‍ത്ഥമാം മാനവ ജീവിതത്തിന് അര്‍ത്ഥമെന്തെന്ന്.. അറിയാതെ ഞാനുഴരുന്നൊരീ വേളയില്‍.. പായുകയാണ് ഞാന്‍ എന്റെ തന് മുഗ്ദസങ്കല്പങ്ങള് തന് ചിറകിലേറി.. ഏകാന്തമായൊരീ ദേശാടനത്തിന്റെ അര്‍ത്ഥമോ ഇന്നെനിക്കറിവതില്ല.. മിഥ്യതന്‍ ഈ ഭൂവില്‍ ചിറക്കറ്റു വീഴുന്നു ഞാനെന്നൊരീ രാപ്പാടി പക്ഷി പിടയുന്നൊരീ വ്യഥ കേള്ക്കാനിന്നൊരുമില്ലീ മണ്ണില്‍.. സ്നേഹമോ എനിക്കന്യമായി അനന്തമാം ഈ യാത്രയ്ക്കന്ത്യമായെന്നോര്ക്കവേ നിറയുന്നെന് മിഴിയിതള്‍ നൊമ്പരത്താല്‍ എവിടെ നിന്നെന്നറിയാതെ കേള്‍പ്പു ഞാന്‍ ദിവ്യമാമൊരു വേണുനാദം.. പുതുജീവന്‍ എന്നില്‍ പ്രകാശിച്ചൊരാഗാനം എവിടെയെന്നറിയാതെ തേടുന്നു ഞാന്‍ അകലുന്നൊരാഗാനം തിരയുന്ന നേരത്തും.. മനധാരില്‍ ആ ഗീതം വിലോലമായി തുടിതാളം പോല്‍ മുഴങ്ങിടുമാ ഗാനം ഇന്നെനിക്കേറ്റവുമിഷ്ടമായി.. കാലചക്രത്തിന് രഥം നീങ്ങി കഴിഞ്ഞിട്ടും മായുന്നില്ലാ ഗീതം മനസ്സില്‍ നിന്നും.."