Posts

Showing posts from March, 2014

കവിത

എനിക്കൊരു കവിത രചിക്കണം. ഒരു കൊച്ചു കവിത. നിന്നിൽ തുടങ്ങി നിന്നിൽ തീരുന്ന ഒരു ഒറ്റവരി കവിത. ആ വരികളിൽ ആ അക്ഷരങ്ങളിൽ തുടിക്കണം എന്റെ ജീവനും ജീവിതവും..

എന്റെ പ്രണയം നിന്റെ സ്വാതന്ത്ര്യമാണ്...!!

വിശാലമായ ആകാശത്തില് നീ പറന്നു നടക്കുന്നത് കാണണം എന്ന മോഹം കൂടിയാണത്.. അതിനാല് തന്നെ നമ്മുടെ പ്രണയം ഒന്ന് ചേരല് ആഗ്രഹിക്കുന്നതിനേക്കാള് കൂടുതല് ഒരു വിശാലതയാണ് ആഗ്രഹിക്കുന്നത്... സ്നേഹത്തിന്റെ കൂടുകള് പോലും പൊട്ടിച്ചുള്ള ചിറകടിയാണത്... എന്റെ അടുത്ത് നീ ഉണ്ടാവണം എന്ന ആഗ്രഹമേ അല്ല എന്റെ പ്രണയം.... ചിറക് കൊതിക്കുന്ന വരെ നീ പറക്കണം എന്നാണു എന്റെ ആഗ്രഹം ... ഞാന് വെറും ഒരു പ്രായോഗിക സാമൂഹിക ജീവിയാണ് എന്ന അവസ്ഥയില് ... എന്നില് നിന്ന് കൂടി പറന്നു പൊങ്ങി നീ വിശാലത തേടേണ്ടതുണ്ട്... നിന്റെ സ്വാതന്ത്ര്യത്തിന്റെ ചിറകടിയില് എന്റെ കണ്ണ് സന്തോഷം കൊണ്ട് നിറയും... അന്ന് ഞാന് എന്റെ പ്രണയം ആഘോഷിക്കും...

ഒരു ചെറു കഥ : യാത്രാമൊഴി

അയാളുടെ അവധിക്ക്‌ വിരാമമായി. നാടിന്റെ നനഞ്ഞ മണ്ണിലേക്ക്‌ എത്ര വേഗത്തിലാണ്‌ ദിവസദലങ്ങൾ കൊഴിഞ്ഞ്‌ വീണത്‌.. വീണ്ടും മണൽപ്പരപ്പിന്റെ പൊള്ളുന്ന യാഥാർത്ഥ്യത്തിലേക്ക്‌.. ഇഴഞ്ഞ്‌ നീങ്ങുന്ന വർഷങ്ങളുടെ ഇടവേളയിലേക്ക്‌.. മൂന്ന് വയസ്സുകാരിയായ മകളോട്‌ യാത്ര പറയവേ ആയാൾ ചോദിച്ചു, "അടുത്ത പ്രാവശ്യം ഗൾഫിൽ നിന്ന് വരുമ്പോൾ മോൾക്ക്‌ ഉപ്പ എന്താണ്‌ കൊണ്ട്‌ വരേണ്ടത്‌?" "എന്നും കാണാൻ പറ്റുന്നൊരു ഉപ്പയെ കൊണ്ട്‌ വന്നാൽ മതി.." അവളുടെ വാക്കുകളുടെ മുൾമുനയേറ്റ്‌ അയാൾ പിടഞ്ഞു. പിന്നെ, ചങ്ങലകളാൽ ബന്ധിക്കപ്പെട്ടൊരു തടവ്‌ പുള്ളിയെ പോലെ അയാൾ വീട്ടിൽ നിന്നിറങ്ങി..

നീതിക്കു വേണ്ടിയുള്ള പ്രസ്ഥാനത്തിന്‌ നാമെന്താണ്‌ ഇടതുപക്ഷമെന്ന് പേരിടുന്നത്‌?

ഭരണപക്ഷം വലതുവശത്തും, പ്രതിപക്ഷം ഇടത്‌ വശത്തും ഇരിക്കുന്നൊരു പതിവുണ്ടായിരുന്നു, ജനാധിപത്യത്തിന്റെ ഈറ്റില്ലമായ റോമിൽ. പ്രഭുക്കന്മാർ, പുരോഹിതർ ഉൾപ്പടെയുള്ള മുതലാളിത്ത സമൂഹം കൈയ്യാളിയിരുന്ന റോമിലെ ആദ്യ കാല ഭരണ പക്ഷം പാവപെട്ടവർക്ക്‌ എന്നും ദു:സ്വപ്നമായിരുന്നു.. നീതിക്ക്‌ വേണ്ടി വാദിക്കുന്നവർക്ക്‌ ഭരണം നേടാനാവതെ, എപ്പോഴും പ്രതിപക്ഷമായ 'ഇടതുപക്ഷത്ത്‌' ഇരിക്കാനെ കഴിഞ്ഞിരുന്നുള്ളു. 'ഇടതുപക്ഷ'ത്തിന്‌ അധികാരത്തിൽ വരാമെന്നും, വലത്‌ ഭാഗത്ത്‌ ഇരിക്കാമെന്ന് ആയപ്പോഴും ആ പേര്‌ നിലനിന്നു.. ഇന്നത്തെ അർത്ഥത്തിൽ പ്രയോഗിക്കാൻ തുടങ്ങിയപ്പോഴാകട്ടെ, പാവപെട്ടവനായി വാദിക്കുന്ന, മുതലാളിത്വത്തിന്‌ എതിരെ പ്രതികരിക്കുന്ന ഒരോരുത്തരും ഇടത്‌ പക്ഷ സഖാക്കളായി.. നീതിക്ക്‌ വേണ്ടി പ്രതികരിക്കുന്നവരെ ഇന്നും ഇടത്‌ പക്ഷമെന്ന് വിളിക്കുന്നതിന്‌ പിന്നിൽ, ആ വിളി നിലനിർത്തിയതിന്‌ പിന്നിൽ ലോകമെമ്പാടുമുള്ള ഇടതുപക്ഷ പ്രസ്ഥങ്ങളുടെ അശ്രാന്ത പരിശ്രമമുണ്ട്‌.. സ്വന്തം ജീവിതം പോലും വകവയ്ക്കാതെ പ്രവർത്തിച്ച കുറേ വിപ്ലവകാരികളുടേയും, സ്വന്തം ജീവിതം നീതിക്കായി പ്രവർത്തിക്കുന്നൊരു പ്രസ്ഥാനത്തിന്‌ അർപ്പിച്ച രക്തസാക്ഷികളുടേയും വി