Posts

Showing posts from March, 2015

ഭ്രൂണം

ഇന്ന് രാവിൽ നിന്റെ കിടക്കയിൽ കുങ്കുമത്തരികളടരുമ്പോൾ, നിന്നിളം മേനിയെ പുൽകി മരിക്കുന്ന മുല്ലപ്പൂ മൊട്ടുകൾക്കൊപ്പം- ഞാനന്യനാകുന്നു നിന്നിൽ നിന്നും.. അന്ന് നാം കൊന്ന ഭ്രൂണത്തെ പോലെ..

സുഹൃത്ത്‌

കെടാതെ, നെഞ്ചോടു ചേർത്തുവെച്ച വിളക്ക്‌ പോലെ കൊണ്ട്‌ നടന്ന സുഹൃത്ത്‌ ബന്ധങ്ങളായിരുന്നു പലപ്പോഴും ഇരുട്ടിലാഴ്ത്തിയത്‌..