Posts

Showing posts from May, 2015

മഴയും കാമുകനും..

"ഹരിക്ക്‌ മഴ ഒരുപാട്‌ ഇഷ്ടമായിരുന്നു." "ഉം" "ഞങ്ങൾ പരസ്പരം ഏറ്റവും അറിഞ്ഞതും ഈ മഴയെ സാക്ഷി നിർത്തിയാവും.." "ഉം" "ഈ മഴയിൽ ഞാൻ ഹരിയുടെ സാന്നിദ്ധ്യം അറിയുന്നു." "അതിനു രണ്ടിടത്തും ഒരേ സമയത്ത്‌ മഴ പെയ്തിരുന്നോ?!" "ഇല്ല സഖാ, അവിടെ പെയ്യുന്ന മഴയെ വാക്കുകൾ കൊണ്ടെന്നെ നനയിപ്പിക്കുമായിരുന്നു അവൻ..!!"

പ്രത്യാശാസ്ത്രങ്ങൾ

ദേശീയതയും മതവുമാണിന്ന് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്‌. അല്ലെങ്കിൽ ന്യായീകരിക്കുന്നത്‌. വർഗ്ഗരഹിത - രാഷ്ട്രരഹിതമായ സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടിയിലൂടെ മാത്രമേ, ഇത്തരം വർഗ്ഗീയ - ദേശീയ തീവ്രവാദ പ്രവർത്തനങ്ങളെ ഫലപ്രദമായി അമർച്ചചെയ്യാനാവു. ഉപാധികളില്ലാത്ത പ്രത്യാശാസ്ത്രങ്ങൾ <3

രാജ്യദ്രോഹി സവർക്കർ

നാളെ ദേശ ദ്രോഹികളിലൊരാളായ സവർക്കരിന്റെ ജന്മദിനം. ഇന്ത്യയുടെ മഹാത്മാവിന്റെ നെഞ്ചിലേക്ക്‌ നിറയൊഴിക്കാൻ പുറപ്പിടും മുൻപ്‌ ഗോഡ്സേയും സംഘവും അനുഗ്രഹം വാങ്ങാനെത്തിയത്‌ ഈ സവർക്കറുടെ മുന്നിലായിരുന്നു. രാമരാജ്യത്തിനായി ഒരു ജനതയുടെ സ്വാതന്ത്ര്യ സ്വപ്നങ്ങൾക്ക്‌ നിറമേകിയ മനുഷ്യന്റെ നെഞ്ചിനെ കീറിമുറിക്കാൻ പങ്ക്‌ വഹിച്ച ദേശദ്രോഹി, ഹിന്ദു തീവ്രവാദി. ഇത്രയും നാളില്ലാത്ത ആഘോഷങ്ങളാണ്‌ നടക്കുന്നത്‌. ദേശീയതയെന്നാൽ ഹിന്ദുത്വമാണെന്ന് നിലപാടുകൾക്ക്‌ ശക്തിപകരുന്ന വർഗ്ഗീയ സർക്കാർ നയങ്ങൾ, സവർക്കറെ പോലുള്ളവന്മാരെ, ദേശീയ വികാരത്തെ വൃണപെടുത്തികൊണ്ട്‌ മഹാന്മാരാക്കുന്നു. സംഘപരിവാർ പ്രസ്ഥനങ്ങളുടെ സ്ഥുതിപാടകർ മുറവിളി ഉയർത്തി തുടങ്ങിരിക്കുന്നു.

ബീഫ്‌ വിവാദം രാഷ്ട്രീയം വീണ്ടും കൊഴുക്കുമ്പോൾ : സങ്കികളും ഗോമാതാവും

ബി.ജെ.പി സർക്കാർ ബീഫ്‌ നിരോധിച്ചത്‌ തികച്ചും ജനധിപത്യ വിരുദ്ധ നടപടിയാണ്. മാട്ടിറച്ചി കഴിക്കാൻ ഇഷ്ടമില്ലാത്ത ഒരാളുടെ വായിലേക്ക്‌ മാട്ടിറച്ചി കുത്തികയറ്റുന്നത്‌ തീർച്ചയായും ജനാധിപത്യവിരുദ്ധമാണ്‌, മാട്ടിറച്ചി കഴിക്കുന്നവർക്ക്‌ അത്‌ കഴിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ബലം പ്രയോഗിച്ചൊ നിയമം മൂലമോ തടയുന്നതും നിയമവിരുദ്ധം തന്നെയാണ്‌. എന്ത്‌ കഴിക്കാണമെന്നുള്ള അവകാശം നമ്മിൽ നിന്ന് തട്ടിതെറിപ്പിക്കാൻ നോക്കുന്ന ഫാഷിസം അനുവദിച്ച്‌ കൊടുക്കാനാവില്ല. ബീഫ്‌ നിരോധിക്കുമ്പോൾ ബീഫ്‌ കഴിച്ച്‌ തന്നെ പ്രതിഷേതം അറിയിക്കണം. ബീഫ്‌ സമരത്തിന്റെ ചില ചരിത്രപരമായ പ്രാധാന്യം നമുക്ക്‌ പരിശോധിക്കാം. പ്രതിഷ്ഠാകർമ്മം ചെയ്യുവാൻ അബ്രാഹ്മണർക്ക്‌ അധികാരമില്ലെന്ന വാദത്തിനെതിരെ പ്രതിഷ്ഠാകർമ്മം ചെയ്താണ്‌ ശ്രീ നാരായണ ഗുരു പ്രതികരിച്ചത്‌. വിധവകളെ വിവാഹം ചെയ്യരുതെന്ന യാഥാസ്ഥിതിക നിയമത്തെ വിധവകളെ വിവാഹം കഴിച്ചാണ്‌ എം.ആർ.ബിയും കൂട്ടരും വി.ട്ടി. ഭട്ടതിരിപാടിന്റെ നേതൃത്വത്തിൽ ചെറുത്തത്‌. ഉപ്പ്‌ കുറുക്കരുതെന്ന നിയമത്തിനെതിരെ നാം ഉപ്പ്‌ കുറുക്കിയത്‌ പോലെ, ബീഫ്‌ കഴിക്കരുതെന്ന നിയമത്തിനെതിരെ നാം ബീഫ്‌ കഴിച്ചും പങ്ക്‌ വച്ചും പ്ര

ഒരു തള്ളലിന്റെ സത്യ കഥ !

Image
"നരേന്ദ്ര മോദിയുടെ 45 ദിവസത്തെ വിദേശ യാത്രകൾ: ഭാരതം എന്ത് നേടി ?" ഈ പേരില് ഒരു ചെറിയ "തള്ളൽ" സന്ദേശം സോഷ്യൽ മീഡിയയിൽ കണ്ടു . ഇതൊന്നും ആരും സത്യം ആണോ എന്ന് വെരിഫൈ ചെയ്യാൻ നിൽക്കില്ല എന്നതാണ് സംഘപരിവാറിന്റെ വിജയം. 1. ഭാരതത്തിനു യു എൻ സെക്യൂരിറ്റി കൌണ്സിൽ മെമ്പർ ആകാൻ വേണ്ടി അമേരിക്കയും ചൈനയും പിന്തുണ പ്രഖ്യാപിച്ചു. > ചുമ്മാ തള്ളല്ലേ സന്ഘി ഭായി . മോഡി ഈ ആവശ്യം ഉന്നയിച്ചിരുന്നു പക്ഷെ പറ്റിലാ എന്നു ചൈന പറഞ്ഞിട്ടുണ്ട് . read this http://goo.gl/cxId39 2. അമേരിക്ക- ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ കണക്കിലെടുത്ത് കൊണ്ടുള്ള അംഗീകാരം > എന്തോ? 3. ജപ്പാനിൽ നിന്നും 35 ബില്ല്യൻ ഡോളർ വിദേശ നിക്ഷേപം അടുത്ത 5 വർഷത്തിനുള്ളിൽ,ബുല്ലെറ്റ് ട്രെയിൻ ടെക്നോളജി ഉൾപ്പെടെ. Japan Finance Minister clarified that the $35 billion or 3.5 trillion yen committed was a combination of government outlay for Indian transport infrastructureand the projected expectation from private companies. Much of the public investment will be in the $100 billion Delhi-Mumbai industrial corridor, metro

മാവോ ചിന്തകള്‍

ലെനിനെയും സ്റ്റാലിനെയും പോലെ മാവോയും തന്‍റെ ജീവിതകാലം മുഴുവന്‍ സാമ്രാജ്യത്വ ശക്തികളാലും അവരുടെ ശിങ്കിടികളാലും ജീവിതകാലം മുഴുവന്‍ ഹീനമായ രീതിയില്‍ ആക്രമിക്കപ്പെട്ട മഹാനായ കമ്മ്യൂണിസറ്റുകാരനാണ്. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകളും ചൈനീസ് വിപ്ളവപാഠംങ്ങളും അനുഭവങ്ങളുമൊക്കെ 1947 ന് മുന്വും അതിന് ശേഷവും വളച്ചൊടിക്കപ്പെടുകയും അദ്ദേഹത്തിന്‍റെ മരണം വരെ ആക്രമണങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്തു. ആറ് ദശാബ്ദങ്ങളോളം വിപ്ളവ പാതയിലൂടെ ചൈനയെ നയിക്കുന്നതിന് വേണ്ടി പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും സംഘടനപരവുമായ പോരാട്ടങ്ങള്‍ തുടര്‍ച്ചയായ് നടത്തിയതിന് ശേഷം 1976 സപ്തം.9 ന് അദ്ദേഹം മരിച്ചപ്പോള്‍ ,അദ്ദേഹത്തിന്‍റെ വിയോഗത്തെ മുതലെടുത്ത് കൊണ്ട് മുതലാളിത്ത പാതക്കാര്‍ അധികാരം പിടിച്ചെടുക്കുകയും ചൈനയെ സോഷ്യലിസ്റ്റ് പാതയില്‍ നിന്ന് അധഃപതിപ്പിക്കുകയും ചെയ്തു എന്നാല്‍ മാവോയെ ഉയര്‍ത്തിപ്പിടിക്കുന്നു വെന്ന് അവകാശപ്പെടുന്ന ചൈനയ്ക്ക് അകത്തും പുറത്തുമുളള വിഭാഗങ്ങള്‍ വ്യത്യസ്ത സാഹചര്യത്തില്‍ മാവോയുടെ പാഠംങ്ങളെ വളച്ചൊടിക്കുകയും ആക്രമിക്കുകയും ചെയ്ത രീതികളെ ഗൗരവപൂര്‍വ്വം നോക്കി കാണേണ്ടതുണ്ട് .ചൈനയിലെ വിപ്ളവ പോരാട്ടകാലത

ചിറ്റാറിന്റെ തീരങ്ങളിൽ..

Image
പ്രിയപെട്ട സഖാവേ, സഖാവെന്ന വിളിയിൽ മനുഷ്യർ പരസ്പരം ഇത്ര സ്നേഹിക്കുന്നുണ്ടായിരുന്നെന്ന് എനിക്ക്‌ അറിയില്ലായിരുന്നു. ഇന്നലേയും നീ ഉറങ്ങുന്ന മണ്ണിൽ, നിന്റെ ഓർമ്മകൾ ഉറങ്ങാത്ത വീട്ടിൽ പോയിരുന്നു. വാതൽക്കൽ നീ ഏറ്റവും പ്രണയിച്ച, നെഞ്ചിൽ ചേർത്ത്‌ പിടിച്ച രക്ത വർണ്ണപതാകയും, അതോട്‌ ചേർത്ത്‌ നിന്റെ ചിത്രവും. നിന്റെ അച്ചനു ആ ചെങ്കൊടി ഇന്ന് നെഞ്ചോട്‌ ചേർത്തി പിടിക്കാൻ, പൂണൂലിന്റെ ബ്രാഹ്മണ്യത്തിന്റെ അതിരുകളൊ പരിതികളൊ ഇല്ല. സ്വന്തം മകനെ നെഞ്ചിൽ ചേർത്ത്‌ പിടിക്കുന്ന അതേ വികാരം തന്നെ ആയിരുന്നു. ആ ചിന്താധാരകളിൽ ചുവന്ന് സൂര്യനായി നീ ഇന്ന് ആളികത്തുന്നു. നീ കാണാതെ പോയത്‌, നീ കാണേണ്ടിയിരുന്നത്‌ ഒരുപാടുണ്ടായിരുന്നു.  അവസാന നാളുകളിൽ നിന്റെ വിചാരധാരകളെ തീപിടിപ്പിച്ച ബുദ്ധന്റേയും ഓഷോയുടേയും വരികൾ നിന്നേയും പ്രതീക്ഷിച്ച്‌ മേശമേൽ മേൽ നിർവ്വികാരതയോടെ കിടക്കുന്നുണ്ടായിരുന്നു. നിനക്ക്‌ ഏറ്റവും പ്രിയപെട്ടത്‌ പലതിലൂടെയും അറിഞ്ഞൊ അറിയാതെയൊ എനിക്ക്‌ സഞ്ചരിക്കേണ്ടി വന്നു. നിന്റെ മുറിയിൽ നിനക്ക്‌ ഏറ്റവും പ്രിയപെട്ട ആനന്ദിനെ കണ്ടു. വല്ലാതെ തളർന്നിക്കുന്നു നിന്റെ ആ സഖാവ്‌. ഒരിക്കലും നിന്റെ നവ മാധ്യമ വിപ്ലവത്തെ അംഗ

പച്ച മനുഷ്യന്റെ ചോര കുടിക്കുന്ന മതങ്ങൾ

Image
ഇന്നലേയും ഒരു മതനിരപേക്ഷ എഴുത്തുകാരൻ മത തീവ്രവാദികളുടെ വർഗ്ഗീയവാദികളുടെ കൊലകത്തിക്ക്‌ ഇരയായി, ബ്ലോഗർ അനന്ത ബിജോയ്‌. മുല്ലപൂ വിപ്ലവാന്തര ലോകത്ത്‌, നവമാധ്യമങ്ങളെ സംഘടിത വർഗ്ഗീയ തീവ്രവാദ ശക്തികളായ മതങ്ങൾ എത്രത്തോളം പേടിക്കുന്നെന്നുള്ള ഏറ്റവും വലിയ തെളിവ്‌. എഴുത്തുകാരെ നിങ്ങൾക്ക്‌ ഭൗതികമായി തകർക്കാനാവും, എന്നാൽ അവരെ പിൻപറ്റി നവമാധ്യമ ലോകത്ത്‌ തൂലിക ആയുധമാക്കി ഒരു പുതിയ തലമുറ വളർന്ന് വരുന്നുണ്ടെന്ന് ഓർത്താൽ നന്ന്. വാളോങ്ങിയാൽ തിരിച്ചടിക്കാൻ ചങ്കുറപ്പുള്ളൊരു തലമുറ. കാലഹരണപെട്ട മത പുസ്തകങ്ങൾ ഇറുകെ പിടിച്ച്‌, സാങ്കൽപിക കഥാപാത്രങ്ങൾക്ക്‌ ആമാനുഷിക ഭാവം നൽകി നിങ്ങൾ ചെയ്യുന്നത്‌ എന്ത്‌ മൈരായാലും, അതിന്‌ വിശുദ്ധ യുദ്ധമെന്ന പുറം മോടി നൽകിയാൽ എതിർക്കപ്പെടരുതെന്ന വാശി ജനാധിപത്യ, ദേശ, മനുഷ്യത്വ വിരുദ്ധമാണ്‌. മനുഷ്യരെ അരിഞ്ഞ്‌ വീഴ്ത്തിയിട്ട്‌ ഞങ്ങളുടെ മതം സമാധാനത്തിന്റെ, സാഹോദര്യത്തിന്റെ മതമാണെന്ന് പറയുന്ന പുരോഹിതരെ, സന്യാസിമാരെ, അച്ചന്മാരെ കൊലയാളികളെന്നല്ലാതെ എന്ത്‌ വിളിക്കാൻ ?? ആശയങ്ങൾക്ക്‌ മുനമടങ്ങുന്നിടത്താണ്‌ ആയുധങ്ങൾക്ക്‌ മൂർച്ച കൂടുന്നതെന്നതിനാൽ തന്നെ, ആയുധപെടുത്ത ഒരോ മതവും, ആശയപരമായി പാപ്പരീ