മനോരമയുടെ മതേതരത്വം

കണ്ണൂരിലെ ബോംബ്‌  രാഷ്ട്രീയത്തെ കുറിച്ച്‌ മനോരമ കാഴ്ച്ചപാട്‌ പേജിൽ നെടുങ്ങനെ എഡിറ്റോറിയൽ എഴുതി ആനന്ദം കണ്ടെത്തി. ആദ്യാവസാനം സി.പി.എമിന്റെ എന്ന ബോംബ്‌ രാഷ്ട്രീയത്തെ കുറിച്ച്‌ പറയാതെ പറഞ്ഞ്‌ മനോരമയിലെ കൂലി എഴുത്തുകാർ വാങ്ങിയ പൈസയ്ക്ക്‌ കൂറു കാണിച്ചു. ഈ വർഷം ഡിസംബറിൽ കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനം ഇറങ്ങുമ്പോൾ സ്വീകരിക്കേണ്ടത്‌ ഇതുപോലുള്ള അന്ധത കൊണ്ടാണോ എന്ന് ചോദിക്കുന്ന മനോരമ അറിയാതെ പോകുന്ന ചില കാര്യങ്ങളുണ്ട്‌, ആയുധങ്ങളും അച്ചടിമഷിയും പരാചയപെട്ടുപോയൊരു ഭൂത കാലം. ഇന്നലകളിൽ, മനോരമ ഉൾപടെ പരാചയപെട്ടത്‌ കൊണ്ടാണു, കണ്ണൂരിന്റെ മണ്ണിൽ മതവെറിയുടെ വിത്തുകൾ വിതറി ഇന്നും ആർ.എസ്‌.എസിനു കാത്തിരിക്കേണ്ടി വരുന്നത്‌. കണ്ണൂരിന്റെ മണ്ണിൽ വർഗ്ഗീയ ശക്തികൾ മുള പൊട്ടുന്നത്‌, വേരു ഉറപ്പിക്കുന്നത്‌ തടയാൻ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. മതേതരവാദികൾ, കപട ആദർശ്ശ രാഷ്ട്രീയത്തിന്റെ ഖദർ ധരിച്ചവർ അവിടെ കൈ കോർത്ത്‌ പിടിച്ചിരിക്കുന്നത്‌ ഈ ഹിന്ദു തീവ്രവാദികളോടാണു. കമ്മ്യൂണിസ്റ്റ്‌ നിഷ്കാസനമെന്ന കോൺഗ്രസ്‌ അജണ്ടയുടെ ഭാഗമാവാൻ മനോരമ അടക്കുമുള്ള മുഖ്യധാര മാദ്യമങ്ങൾ മൽസരിക്കുന്ന കാഴ്ച്ച, കേരളത്തെ ഭ്രാന്താലമയെന്ന് ഒരു ബംഗാളിക്ക്‌ തോന്നിച്ച സാഹചര്യത്തിൽ നിന്നും ഒട്ടും വ്യത്യസ്ഥമല്ല. ആർ.എസ്‌.എസിന്റെ വർഗ്ഗീയ അജണ്ടകളോ, ജില്ലയിൽ ഏറ്റവും കൂടുതൽ ആക്രമണം അഴിച്ച്‌ വിട്ട്‌ ആർ.എസ്‌.എസ്‌, ബി.ജെ.പി ഗുണ്ടകളെ കുറിച്ചും ഒരക്ഷരം പോലും പറയാതിരുന്നത്‌ മനോരമയ്ക്ക്‌ അറിയാത്തതൊ മറന്നതോ അല്ലെന്ന് കൂടി ചേർത്ത്‌ വായിക്കുക.

Comments

Popular posts from this blog

മാവോ ചിന്തകള്‍

അപ്പുവും ബസ് മുതലാളിമാരും : ഒരു നെറ്റ് ന്യൂട്രാലിറ്റി കഥ