Posts

Showing posts from July, 2015

സമാധാനത്തിന്റെ രാഷ്ട്രീയം

Image
മതനിരപേക്ഷതയുടെ സൈദ്ധാന്തികപാഠങ്ങളൊന്നും ഡല്‍ഹിയിലെ ശ്രീറാം, ബവാന കോളനികളിലെ സാധാരണക്കാര്‍ക്ക് അറിയില്ല. എന്നാല്‍, ഇപ്പോള്‍ അവര്‍ക്ക് ഒരു കാര്യം ബോധ്യമുണ്ട്- സിപിഐ എമ്മാണ് ഇരുകോളനികളിലും കലാപത്തിന്റെ കനലുകള്‍ ആളിക്കത്താതെ കാത്തുസൂക്ഷിക്കുന്നത് എന്ന്. ഡല്‍ഹിയില്‍ സിപിഐ എമ്മിന് സ്വാധീനം കുറവാണ്. സംഘപരിവാറാകട്ടെ, തലസ്ഥാന നഗരിയില്‍ ആഴത്തില്‍ വേരുള്ള ശക്തിയും. ബിജെപിക്ക് ഏറ്റവും മോശം കാലത്തുപോലും ഡല്‍ഹിയില്‍ 30 ശതമാനത്തിലേറെ വോട്ട് ലഭിക്കും. വര്‍ഗീയധ്രുവീകരണം ശക്തമാക്കി സ്വാധീനം വര്‍ധിപ്പിക്കാനാണ് ബിജെപിയുടെയും കൂട്ടാളികളുടെയും ശ്രമം. കഴിഞ്ഞവര്‍ഷം കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ വര്‍ഗീയകലാപം ആസൂത്രണം ചെയ്തത് ഈ ലക്ഷ്യത്തോടെയാണ്. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ബക്രീദിന് തൊട്ടുതലേന്ന് ഡല്‍ഹിയിലെ ബവാന പുനരധിവാസ കോളനിയില്‍ വര്‍ഗീയ അസ്വാസ്ഥ്യം സൃഷ്ടിക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചു. 2002ല്‍ യമുനാതീരത്തുനിന്ന് ഒഴിപ്പിച്ച നിര്‍ധന നഗരവാസികളെ പുനരധിവസിപ്പിച്ച സ്ഥലമാണ് ഈ കോളനി. ഇവിടെ ഗണ്യമായ വിഭാഗം മുസ്ലിങ്ങളാണ്. ഈ കോളനിയുടെ അതിരിടുന്ന കനാലിന്റെ മറുകരയിലാണ് ബവാന ഗ്രാമം. ഇവിടത്തെ നാട്ടുകാരില്‍നിന്ന് സര

പാഠപുസ്തകവും വിദ്യാര്‍ത്ഥി രാഷ്ട്രീയവും..

ബൂലോകത്തില്‍ ഞാന്‍ എഴുതിയ ലേഖനം  ഇന്നലെ (ജൂലൈ 6, തിങ്കളാഴ്ച) സാക്ഷര കേരളം വേദിയായത്, വിരോധാഭാസം നിറഞ്ഞൊരു രാഷ്ട്രീയ നാടകത്തിനാണ്. പാഠപുസ്തത്തില്‍ ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടന ആഹ്വാനം ചെയ്ത പഠിപ്പ് മുടക്കിനോടനുബന്ധിച്ച് നടന്ന രാഷ്ട്രീയ നാടകങ്ങളും, പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയുടെ പാഠപുസ്തക വിതരണവും, 'ആക്രമണങ്ങള്‍' നിറഞ്ഞ നിയമസഭാ മാര്‍ച്ചും. പാഠപുസ്തക വിതരണം എങ്ങുമെത്താതത് പ്രതിപക്ഷം ഒരു രാഷ്ട്രീയ ആയുധം എന്നതിനപ്പുറം, ഒരു ജനകീയ വിഷയമാക്കി മാറ്റിയെടുക്കുന്നതില്‍ വിജയിക്കുന്നുവെന്ന സൂചന നല്‍കി കൊണ്ടാണ് ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പോലും രാഷ്ട്രീയം നോക്കാതെയുള്ള നിലപാടുകള്‍ മുഖ്യധാര മാധ്യമങ്ങള്‍ക്കും, ജനങ്ങള്‍ക്കും മുന്നില്‍ സ്വീകരിക്കേണ്ടി വന്നത്. പ്രസ്തുത വിഷയത്തിലെ എസ്.എഫ്.ഐയുടെ ശക്തമായ നിലപാടുകളില്‍ വിരളിപൂണ്ട സര്‍ക്കാര്‍ കാക്കി പടയെ വച്ച് സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചെന്നതും ശ്രദ്ധിക്കണം. എ.ബി.വി.പി, എം.എസ്.എഫ്, എസ്.ഐ.ഒ തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ ചിത്രത്തിലേ ഇല്ല. ഓണമിങ്ങെത്തി.. കളിക്കളങ്ങള്‍ ഇത്തവണ നേരത്തെ ആവേശത്തിമിര്‍പ്പിലാണ്.

വ്യാപം അഴിമതി : ബി.ജെ.പിയും, പ്രതികരിക്കുന്നവരെ കൊന്നു തള്ളുന്ന രാഷ്ട്രീയവും.

മധ്യപ്രദേശിലെ വിവിധ കോഴ്സുകളിലേക്കും സര്‍ക്കാര്‍ തസ്തികകളിലേക്കും പ്രവേശനത്തിനും നിയമനത്തിനുമുള്ള പരീക്ഷകള്‍ നടത്താന്‍ ചുമതലപ്പെട്ട മധ്യപ്രദേശ് പ്രൊഫഷണല്‍ പരീക്ഷാ ബോര്‍ഡ് അഥവാ മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡല്‍ എന്നതിന്‍റെ ചുരുക്കെഴുത്താണ് വ്യാപം. പ്രവേശന പരീക്ഷയില്‍ തട്ടിപ്പ് നടത്തി അയോഗ്യരായ ആയിരക്കണക്കിന് ആളുകള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കിയ അഴിമതിയാണ് മധ്യപ്രദേശിലെ വ്യാപം അഴിമതി എന്ന പേരില്‍ അറിയപ്പെടുന്നത്. 2013 ല്‍ ഇന്‍ഡോറില്‍ നിന്നുള്ള ഡോക്ടര്‍ ആനന്ദ് റായി വ്യാപം നടത്തുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ചില ക്രമക്കേടുകള്‍ ഉണ്ടെന്ന ആരോപണങ്ങളുമായി രംഗത്തു വന്നത്തോടെയാണ് വ്യാപം അഴിമതി കേസ് വെളിച്ചം കാണുന്നത്. സർക്കാരിലെ ഉന്നതരും വ്യവസായികളും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ ആയിരുന്നു നിയമന തട്ടിപ്പിനു പിന്നിൽ. 2003ലാണ് മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. 2004 മുതല്‍ വ്യാപം പരീക്ഷാ ക്രമക്കേട് തുടങ്ങിയെന്നാണ് പ്രത്യേക അന്വേഷണസംഘം പറയുന്നത്. കേസ് അന്വേഷണം കാല്‍ ഭാഗമായപ്പോഴേക്കും 2000 പ്രതികളെ കസ്റ്റഡിയിലെടുത്ത കേസില്‍ 300

പാഠപുസ്തകം : വിദ്യാർത്ഥി സംഘടനകളും ഉത്തരവാദിത്വങ്ങളും

Image
ജുലൈ 6, 2015 സാക്ഷര കേരളം വേദിയാവുന്നത്‌, വിരോധാഭാസം നിറഞ്ഞൊരു രാഷ്ട്രീയ നാടകത്തിനാണ്‌. പാഠപുസ്തത്തിൽ ഭരണപക്ഷ വിദ്യാർത്ഥി സംഘടന ആഹ്വാനം ചെയ്ത പഠിപ്പ്‌ മുടക്കും, പ്രതിപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്‌.എഫ്‌.ഐയുടെ പാഠപുസ്തക വിതരണവും നടക്കാനിരിക്കുന്നത്‌ അന്നാണ്‌‌. പാഠപുസ്തക വിതരണം എങ്ങുമെത്താതത്‌ പ്രതിപക്ഷം ഒരു രാഷ്ട്രീയ ആയുധം എന്നതിനപ്പുറം, ഒരു ജനകീയ വിഷയമാക്കി മാറ്റിയെടുക്കുന്നതിൽ വിജയിക്കുന്നുവെന്ന സൂചന നൽകി കൊണ്ടാണ്‌ ഭരണപക്ഷ വിദ്യാർത്ഥി സംഘടനകൾക്ക്‌ പോലും രാഷ്ട്രീയം നോക്കാതെയുള്ള നിലപാടുകൾ മുഖ്യധാര മാധ്യമങ്ങൾക്കും, ജനങ്ങൾക്കും മുന്നിൽ സ്വീകരിക്കേണ്ടി വന്നത്‌. ഓണമിങ്ങെത്തി.. കളി കളങ്ങൾ ഇത്തവണ നേരത്തെ ആവേശത്തിമിർപ്പിലാണ്‌. സ്ഥിരം ഓണപരീക്ഷകൾ ഇത്തവണ ഓണം കഴിഞ്ഞിട്ടേ കാണുവെന്ന് അറിഞ്ഞപ്പോൾ തുടങ്ങിയ ആഘോഷങ്ങളുടെ ആവേശം ഇനി ഓണാവധികൾ കഴിഞ്ഞെ കളികളങ്ങളിൽ കെട്ടടങ്ങു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, പാഠപുസ്തകം ഇനിയും കിട്ടാത്തതിന്റെ പരിഭവം ഇവർ മറച്ചുവയ്ക്കുന്നില്ല. രക്ഷിതാക്കളും അദ്ധ്യാപകരും ഒരുപോലെ ആശയിലാൺ. വൈകി കിട്ടുന്ന പാഠപുസ്തകം, സിലബസിനെ ആകെ തകിടം മറിക്കുമെന്ന് അവർ പറയുന്നു. വിദ്യാർ