June 27, 2013

ഒരു ടീനേജ്‌കാരന്റെ ആശങ്കൾ

ടൈപ്പ്‌ ചെയ്തു തുടങ്ങിയ വരികൾ പലതവണ ബാക്ക്‌ സ്പൈസ്‌ അടിച്ചു കളഞ്ഞു..
മനസ്സ്‌ ശൂന്യം, സുതാര്യമായൊരു നീർക്കുമിള പോൽ..
അശാന്തമായ മനസ്സിലെ അലയൊലികൾ എന്നെ വല്ലാതെ തളർത്തിയിരിക്കുന്നു..
"മാനസിക സങ്കർഷങ്ങൾ, കോപ്പ്‌.. ഒരു പത്തൊൻപത്‌കാരന്‌ എന്തു ടെൻഷൻ?"
പ്രശ്‌നങ്ങൾ കേട്ട കോളേജിലെ കൗൺസിലിംഗ്‌ വിദഗ്‌ദ്ധൻ തമാശ രൂപേണ പറഞ്ഞു..
"വല്ലാത്ത പേടി പോലെ, പ്രിയപെട്ട ആരൊക്കെയൊ എന്നെ വിട്ടു പോകുന്ന പോലെ..", ഞാൻ നിസ്സഹായ ഭാവത്തിൽ പറഞ്ഞൊപ്പിച്ചു..
"ആരെയെങ്കിലും ആത്മാർത്ഥമായി പ്രണയിക്കുന്നുണ്ടൊ?" വീണ്ടുമൊരു ചോദ്യം..
ഉണ്ടെന്നു പറയാൻ മനം തുടിച്ചു, ഇല്ലെന്ന് പറയാനാവാതെ ഞാൻ കസേരയിൽ തളർന്നിരുന്നു..
ചിരിച്ചു കൊണ്ട്‌, സ്വസിദ്ധമായ രീതിയിൽ താടി ചൊറിഞ്ഞ്‌ കൊണ്ട്‌ അദ്ദേഹം മറ്റൊരു ചോദ്യം എന്റെ നേർക്കെറിഞ്ഞു, "അവളെ ഒരുപാട്‌ ഇഷ്ടമാണല്ലേ?!"
"ആരെ?"
"എന്നോട്‌ ഒന്നും മറയ്കണ്ട, ഈ പ്രായം കഴിഞ്ഞു തന്നെ മകനെ ഞാനും ഇവിടെ എത്തിയിരിക്കുന്നത്‌.." പരിഹാസരൂപേണ അയാൾ പറഞ്ഞു..

കസേരയിൽ നിന്നും എഴുന്നേറ്റ്‌ ഫാൻ ഓൺ ചെയ്‌തിട്ട്‌ ചോദിച്ചു, "പിന്നെ, നീ തന്നെ പറയു, നമ്മൾ തമ്മിൽ സംസാരിക്കുന്നത്‌ വേറൊരാൾ അറിയില്ല.."
മുഖത്ത്‌ പറ്റിപിടിച്ച വിയർപ്പ്‌ തുള്ളി തുടച്ചു കൊണ്ട്‌ ഞാൻ എന്റെയും, ഞാനുൾപെടുന്ന പ്രായത്തിന്റെയും ആശങ്കകൾ പറഞ്ഞു തുടങ്ങി..
സർവ്വരുടെയും ശ്രദ്ധയും പരിചരണവും ലഭിച്ചിരുന്ന കൗമാര പ്രായത്തിൽ നിന്നും, അമിത സ്വാതന്ത്ര്യത്തിന്റെ യുവത്വത്തിലേയ്ക്ക്‌ പടികൾ ചവിട്ടി കയറുമ്പോൾ ഞങ്ങൾ നേരിടുന്ന മാനസിക-ശാരീരിക പ്രശ്‌നങ്ങൾ, ആ സമയം കൂടെ കൂടുന്നവർക്ക്‌ വേണ്ടി ജീവൻ കളയാനും ഒരുങ്ങുന്ന ത്യാഗമനോഭാവം, ഇഷ്ടപെട്ടവരുടെ അവഗണനകൾ, ഞങ്ങളെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്യാൻ തക്കം പാർത്തിരിയ്ക്കുന്നവർ ചുറ്റിലുമുണ്ടെന്ന തിരിച്ചറിവുകളും പിന്നെ പ്രണയ്‌വും, അങ്ങനെ ഒരായിരം ആശങ്കൾക്കിടയിൽ ഏതിൽ തുടങ്ങണമെന്നറിയാതെ ഞാൻ കുഴങ്ങി..
"പ്രണയം, മനോഹരമായൊരു പനിനീർ പുഷ്‌പമാണ്‌.. നിറവും, മണവും നോക്കി നാം അത്‌ സ്വന്തമാക്കും.. വാടി തുടങ്ങുമ്പോൾ നാം വലിച്ചെറിഞ്ഞ്‌ നടന്നകലും.. പിന്നെയുള്ള ജീവിതം ദുസ്സഹമാകും.."
"ഞാ... ഞാൻ ഒരിയ്ക്കലും അങ്ങനെ കരുതിയിട്ടില്ല.." എന്റെ ശബ്ദം വല്ലാതെ ഉയർന്നത്‌ ഞാനറിഞ്ഞില്ല..
ഇരയെ കെണിയിൽ വീഴ്ത്തിയ വേട്ടക്കാരന്റെ ഭാവത്തിൽ അയാൾ തുടർന്നു, "ഇതൊക്കെ ഇപ്പോൾ പറയും.. ഈ പ്രായത്തിൽ ഒരു ആണിന്‌ പെണ്ണിനോട്‌ തോന്നുന്ന വെറും ആകർഷണമല്ലാതൊന്നുമല്ല ഇത്‌.."
വന്ന ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട്‌ ഞാൻ തിരിച്ചൊരു ചോദ്യം ചോദിച്ചു, "ശരീരം നോക്കി മാത്രമല്ല, മനസ്സും നോക്കിയാണ്‌ ഞങ്ങൾ പ്രണയിച്ചു തുടങ്ങിയത്‌.. ഈ പ്രായത്തിൽ ഞങ്ങൾ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ഒരു നിമിഷം പോലും ആലോചിക്കാതെ, തെറ്റെന്ന് പറയാതെ എന്തേ ഞങ്ങളെ തിരിച്ചറിയാൻ ശ്രമിക്കാത്തത്‌ ഞങ്ങളാണൊ തെറ്റുകാർ?!"
ഞങ്ങളുടെ പ്രായത്തിന്റെ ആശങ്കകളെ, പ്രണയത്തെ എല്ലാം കണ്ടില്ലെന്ന് നടിക്കുന്ന തലനരച്ച തലമുറയുടെ പ്രതീകം പോലെയാണ്‌ അയാൾ പെരുമാറിയത്‌..
"ശരി, സമ്മതിച്ചു നിങ്ങൾ സീരിയസ്‌ ആയാണ്‌ പ്രണയിച്ചത്‌, പക്ഷെ ഓർക്കണം കേരളത്തിൽ എത്ര എത്ര ദമ്പതികളാണ്‌ ദിവസവും വേർപ്പിരിയുന്നത്‌.. എല്ലാം ഈ പ്രായത്തിന്റെ കുഴപ്പം."
"ദിവസവും നടക്കുന്നു എന്ന് പറഞ്ഞില്ലേ, അതെ നടക്കുന്നു.. പക്ഷെ അതിൽ എത്രയെണ്ണം വാർത്തയാവുന്നു, ചുരുക്കം ചില പ്രണയ വിവാഹങ്ങൾ പോലുള്ളവയുടെ മാത്രം. പ്രശനങ്ങൾ ഇല്ലാത്ത ആയിരം കുടുംബങ്ങൾ ഉണ്ടാവാം, പക്ഷെ പ്രശ്‌നം ഉള്ളവ മാത്രം ഉയർത്തി എന്തിന്‌ ഞങ്ങളെ തളർത്തുന്നു?"

പിന്നെയും ഞങ്ങൾ ഒരുപാട്‌ നേരം സംസാരിച്ചു.. ഞാൻ മനസ്സ്‌ തുറന്നു എന്നെ കുറിച്ചും, അവളെ കുറിച്ചും, ഞങ്ങളുടെ പ്രണയത്തെ കുറിച്ചും.. ഇതിനിടയിൽ പലതും പറയണ്ടെന്ന് വച്ചു..

"മനശാസ്ത്രം തോൽക്കുന്നത്‌ നിങ്ങൾക്ക്‌ മുന്നിലാണ്‌.18 വർഷം വളർത്തി വലുതാക്കിയ മാതാ-പിതാക്കളെ ധിക്കരിച്ച്‌ ഇന്നലെ കണ്ട ഒരുവന്റെ കൂടെ ഇറങ്ങി തിരിയ്ക്കുന്ന പെൺകുട്ടിയും, വളർത്തി വലുതാക്കിയവരെകാൾ ഒരു പെണ്ണിന്‌ സ്വന്തം ജീവനും ജീവിതവും നൽകുന്ന ആൺകുട്ടിയും.."
"തോൽക്കുന്നത്‌ പ്രണയത്തിന്‌ മുന്നിലാവും.." ഞാൻ വെറുതെ പറഞ്ഞു..
"ശ്രദ്ധയുടെയും പരിചരണത്തിന്റെയും കൗമാരത്തിൽ നിന്നും, അവഗണനയുടെ യുവത്വത്തിലേയ്ക്ക്‌ കടക്കുമ്പോൾ സ്നേഹവും, പരിചരണവും കൊതിക്കുന്നു.. പരസ്പരം ആശ്വാസമാക്കുന്നവർ [ഒരു ആൺകുട്ടിയും പെൺകുട്ടിയും ആണെങ്കിൽ] പിന്നീട്‌ പിരിയാൻ വയ്യാത്തവരാകുന്നു.." മനശാസ്ത്രത്തിന്റെ അഗാതങ്ങളെ കുറിച്ച്‌ അയാൾ വാചാലനായപ്പോൾ, ഞാൻ മറുത്തൊന്നും പറഞ്ഞില്ല.. കാരണം ഇത്ര നേരം സംസാരിച്ചിട്ടും അയാൾക്ക്‌ ഒരു പത്തൊൻപത്‌ കാരനെ മനസിലാക്കാനായില്ല.. നീണ്ട ബോറൻ സംഭാഷണങ്ങൾ ഞങ്ങളെന്നും വെറുത്തിരുന്നു. ആ സമയം ഞാൻ മേശ പുറത്തിരുന്ന റോസാ പുഷ്‌പത്തിന്റെ അഴകുള്ള അവളുടെ അധരങ്ങൾ സ്വപ്നം കാണുകയായിരുന്നു.

June 25, 2013

വർണ്ണങ്ങൾ മങ്ങിയ കുപ്പിവള പൊട്ടുകൾ..

നിറമുള്ള കുപ്പിവളപ്പൊട്ടുകൾ കൂട്ടി വെച്ച്‌ എനിക്ക്‌ തന്നിരുന്ന ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. ആറാം ക്ലാസ്സ്‌ വരെ മാത്രം ഉണ്ടായിരുന്ന ആ സ്‌കൂളിലെ ഞങ്ങളുടെ അവസാന ദിവസം അവൾ പടിയിറങ്ങി പോവുന്ന ഒരു ചിത്രം ഉണ്ട്‌ മനസ്സിൽ.
വർഷങ്ങൾക്ക്‌ ശേഷം, പഴയൊരു പത്രതാളിൽ മങ്ങിയൊരു ഫോട്ടോയ്ക്കൊപ്പം അവളുടെ പേരും കണ്ടപ്പോൾ മനസിലേയ്ക്ക്‌ പഴയ ഓർമ്മകൾ ചൂളം വിളിച്ചെത്തി.
നിറമുള്ള കുപ്പിവളകൾ അണിഞ്ഞ അവളുടെ കൈകളിലെന്നൊ കരളാളണങ്ങൾ അറിഞ്ഞിട്ടില്ലാത്ത അർബുദം പിടികൂടി.. തളരാതെ അർബുദത്തെ നേരിട്ട അവളുടെ ചങ്കുറപ്പിനെ പ്രകീർത്തിച്ചെഴുതിയ റിപ്പോർട്ടർക്ക്‌ അറിയില്ലായിരിക്കും, അവൾക്ക്‌ തോൽക്കാനാവിലെന്ന്. ഭർത്താവിന്റെ വിയോഗത്തിൽ തളർന്നു പോയ അമ്മയ്ക്കും, അച്ചനില്ലാത്ത അവളുടെ കുഞ്ഞ്‌ അനുജത്തിയ്ക്കും വേണ്ടി അവൾക്ക്‌ ജീവിക്കണമായിരുന്നെന്ന്.
മെഡിക്കൽ എന്‌ട്രൻസിന്‌ മോശമല്ലാത്ത റാങ്ക്‌ വാങ്ങിയ അവളെ അഭിനന്ദിക്കാൻ റെസിഡൻസ്‌ അസോസിയേഷൻ വിളിച്ച്‌ കൂട്ടിയ യോഗത്തെ വിവരത്തെ കുറിച്ചായിരുന്നു ആ പത്ര വാർത്ത..
തമ്മിലുള്ള ദൂരവും, സമയ കുറവും അവളെ കാണാനുള്ള എന്റെ ആഗ്രഹത്തിന്‌ വിലങ്ങ്‌ തടിയായി.. 
വർഷങ്ങളുടെ നെട്ടോട്ടതിനിടയ്ക്കൊരു ദിനം, ഫേസ്‌ ബുക്കിൽ കണ്ട ഒരു പോസ്റ്റ്‌ വീണ്ടും അവളെ ഓർമ്മകളിലെത്തിച്ചു.. അർബുദത്തെ തോൽപ്പിച്ചൊരു കലാകാരിയെ കുറിച്ചുള്ള ആ വാക്കുകളിൽ ഞാൻ അവളെ കണ്ടു. കാണാൻ ഒരുപാട്‌ അവസരങ്ങൾ ഉണ്ടായിരുന്നു. എങ്കിലും കാണാൻ ശ്രമിച്ചില്ല. കാണാൻ കഴിഞ്ഞില്ല പിന്നെ ഒരിക്കലും. ആറാം ക്‌ളാസിന്റെ പടിയിറങ്ങി പോകുന്ന ആ കൊച്ചു കൂട്ടുകാരിയുടെ മുഖം ഇടയ്ക്കൊക്കെ മഴ പോലെ പെയ്തിറങ്ങും. കുപ്പി വളയും കൊലുസും ഇട്ട ആ പഴയ കൂട്ടുകാരി എവിടെയൊ ഉണ്ട്‌ എന്ന തോന്നലിൽ തന്നെ ഒരു പ്രത്യേക സുഖം.

അവൾ പറഞ്ഞ കഥ..

പ്രണയത്തിന്റെ ആദ്യ നാളുകൾ.. കേൾക്കുന്ന പാട്ടുകളെല്ലാം അവളെ കുറിച്ചുള്ളതായി തോന്നി.. കാണുന്ന സ്വപ്നങ്ങളിലെല്ലാം അവൾ മാത്രമായി..
അന്നൊക്കെ ഞങ്ങളുടെ ഫോൺ വിളികൾ മണികൂറുകൾ നീളും.. എന്തു സംസാരികണമെന്ന് അറിയില്ല.. കുശലാനേക്ഷണം മുതൽ കഥകൾ വരെ  പങ്കുവയ്ച്ച രാവുകൾ..
മഴയിൽ കുതിർന്നൊരു സായ്ഹാനം, അവളൊരു കഥ പറഞ്ഞു..  ഒന്നാവാൻ കൊതിച്ച രണ്ടു ഹൃദയങ്ങളുടെ കഥ..
"അവസാന വർഷ ക്ലാസുകൾ തീരുകയാണ്‌. ഇനി കാണാൻ പറ്റിയെന്നു വരില്ല.. മൊബൈൽ ഫോൺ ഇല്ലാത്ത കാലം.. ഫോണിൽ സംസാരിക്കണമെങ്കിൽ ട്രങ്ക്‌ ബുക്ക്‌ ചെയ്യേണ്ടി വരും. കത്തെഴുതിയാൽ ആവൾക്കു തന്നെ ലഭികണമെന്നില്ല. അതിനാൽ ഇതിവിടെ അവസാനിക്കുകയാണ്‌.
ഈ സ്നേഹം ആരുടെയും പോസ്റ്റ്‌മോർട്ടം കത്തിയ്ക്ക്‌ വിധേയമാകേണ്ടി വരില്ല.. അത്രമേൽ സ്വകാര്യം... പരസ്പരം ഇനി കാണുന്നില്ലന്നേയുള്ളു..
ഈ ബന്ധത്തിന്റെ ആഴമാണ്‌ അതിന്റെ അനശ്വരത. കാല പ്രവാഹത്തിൽ അവർ പുതിയവരാകും. മറ്റുള്ളവരുടെ സ്വന്തമാകും. എങ്കിലും കാലത്തിൽ നിന്നു മുറിച്ചെടുത്ത ഈ വർഷങ്ങൾ അവർ സൂക്ഷിച്ചു വയ്ക്കും. അവരുടേതു മാത്രമായ 2 വർഷങ്ങൾ..
ഇതിനിടെ അവർ എഴുതി തുടങ്ങി.. വെള്ളിയാഴ്ച്ചകളിൽ കുറിപ്പുകൾ കൈമാറി. ശനിയാഴ്ചയും ഞായറാഴ്ച്ചയും ഒറ്റയ്ക്കായി പോകാതിരിയ്ക്കാൻ.. മിടിയ്ക്കുന്ന ഹൃദയങ്ങൽ ഒന്നിച്ചു വയ്കുകയാണെന്നു അവർ പരസ്പരം എഴുതി. സ്നേഹത്തിന്റെ മഴയിൽ നനഞ്ഞു നിൽക്കുകയാണെന്നു അവർക്കു തോന്നി..
പക്ഷെ, കാത്തു നിൽക്കാൻ കാലത്തിനു മനസ്സ്‌ ഇല്ലായിരുന്നു. അത്ര വേഗത്തിൽ കടന്നു പോയി, 2 വർഷങ്ങൾ.. അവൾ ആ കുറിപ്പുകൾ മുഴുവൻ തിരികെ കൊണ്ടു വന്നു. 2 വർഷത്തോളം അവനെഴുതിയ 'ആഴ്ച്ച കുറിപ്പുകൾ'.. അവളുടെ കുറിപ്പുകൾ അവൻ അപ്പപ്പോൾ തിരിച്ചു നൽകിയിരുന്നു..
ഇത്രയും അടുത്തവർകു ഒന്നിച്ചു ജീവിച്ചുടെ??? അവർ പരസ്പരം ചോദിച്ചു.. എന്നാൽ പ്രേമിക്കാത്തവർ എങ്ങനെ വിവാഹിതരാകും?! അവർക്കു മറുപടി ഉണ്ടായിരുന്നില്ല.
അവൻ അവളുടെ വിവാഹത്തിനു പോയി. സമ്മാനം നൽകി. അച്ചനെ ചാരെ നിന്നു കണ്ടു. വരനെ പരിചയപെട്ടു..
ട്രങ്ക്‌ കാളുകളുടെ കാലം കഴിഞ്ഞു. പേജറിനു പിന്നാലെ മൊബൈൽ ഫോൺ വന്നു. ഇന്റർനെറ്റും ഇമെയിലും ഓർക്കുട്ടും വന്നു..
പിന്നെയും കാലം കടന്നു പോയി..
ഇരുവരുടെ കുട്ടികൾ, ഫേസ്‌ ബുക്കിൽ കളി കൂട്ടുകാരായി..
ഫേസ്‌ ബുക്കിലെ മെസേജ്‌ ബോക്ഷിൽ ഒരിക്കലൊരു സന്ദേശം എത്തി.. ഫോട്ടോയ്ക്‌ പകരം മഞ്ഞ പൂവിതൾ വിടർന്നു നിൽക്കുന്ന അക്കൗണ്ടിൽ നിന്നും..
"ഇവിടെ വസന്തമാണ്‌. പൂക്കളുടെ സുഗന്ധവും കനികളുടെ മധുരവുമായി ഒരിക്കൽ നിന്നെ കാണാൻ ഞാൻ വരും. അന്ന് കടലിരമ്പത്തിന്റെ ആഴത്തിൽ നിന്നു പെറുക്കിയ പവിഴ മുത്തുകളുമായി നീ കാത്തിരിയ്ക്കില്ലേ?" "
ഒരു നിമിഷത്തെ നിശബ്ദതയ്ക്ക്‌ ശേഷം ഞാൻ പറഞ്ഞു, "കാത്തിരിക്കും, ആ മുത്തുകൾക്ക്‌ തിളക്കം നഷ്ടമാവും വരെയും.. സ്വപ്നങ്ങൾ കാണാവാത്ത ഒരു ഉറക്കത്തിലേയ്ക്ക്‌ ഞാൻ വഴുതി വീഴും വരെയും.."

അവസാന നിമിഷങ്ങളിൽ..

ഇന്ന് ഞാൻ അറിയുന്നു, എന്റെ കാര്യങ്ങളിൽ എന്തിനു നീ ഇത്ര സ്വാർതയായെന്നു..
തമ്മിൽ പിണങ്ങുംമ്പോൾ നീ തേങ്ങി പറയുന്ന വാക്കുകൾ പോലെ, നിന്നെ തിരിച്ചറിയാത്ത വീട്ടുക്കാരെ പോലെ അല്ലാതെ ഞാൻ മാത്രം.. നിന്റെതെന്നു പറയാൻ നിനക്കുള്ളതും ഞാൻ മാത്രമെന്നു എനിക്ക്‌ അറിയാവുന്ന കാലം വരെയും നീ തനിച്ചാവില്ല, നിൻ മരണത്തിൽ പോലും..

ഏതു നരകത്തിലും, നിൻ കൈകളിൽ കൈയും, മനസ്സിൽ മനവും കോർത്തു പിടിച്ച്‌..
ഒരു സങ്കടം മാത്രം.. നാം കണ്ടു തീർത്ത സ്വപ്നങ്ങൾ, മഴയത്ത്‌ ഒരു കുട കീഴിൽ നടന്നു തീർത്ത ദൂരം, അധരങ്ങൾ നീ സമ്മാനിച്ച നേർത്ത ചുംബനങ്ങൾ.. എല്ലാം നഷ്ടപെടുമെന്ന് ഓർക്കുമ്പോൾ ഉള്ളിൽ എവിടെയൊ ഒരു വേദന...
പ്രണയിച്ചതാണോ, നമ്മൾ ചെയ്ത തെറ്റ്‌. ആത്മാർതമായി. സ്വന്തം ജീവനേകാളെറെ പരസ്പരം സ്നേഹിച്ചതോ നമ്മുടെ തെറ്റ്‌. ക്രൂരനാണ്‌ ദൈവം. ഹൃദയമില്ലാത്ത പിശാച്ചേ, ഞങ്ങളുടെ പ്രണയത്തിന്റെ തീക്ഷ്‌ണത നിന്നെ ചുട്ടെരിക്കും. എന്നെ മാത്രം സ്വപ്നം കണ്ട അവളുടെ കണ്ണിൽ നിന്ന് ഉതിരുന്ന ഒരോ തുള്ളി കണ്ണീരിനും നീ ഉത്തരം നൽകേണ്ടി വരും. ഞങ്ങളുടെ പ്രണയം സത്യമാണ്. അഗ്നി പോലെ പരിശുദ്ധം.

June 24, 2013

"പ്രണയിച്ചത്‌ അവളെ, തിരിച്ചറിഞ്ഞത്‌ അക്ഷരങ്ങളും : എന്റെ ജീവിതം.."

അക്ഷരങ്ങളൊടുള്ള പ്രണയമല്ലയെന്നെ, എഴുത്തിന്റെ ലോകത്തേയ്ക്ക്‌ എത്തിച്ചത്‌.. അതിരു കടന്ന സൗഹൃദം പ്രണയമായപ്പോൾ ജീവിതത്തിനൊപ്പം ജീവനും  പങ്കുവയ്ക്കാൻ തയറായവൾക്ക്‌ വേണ്ടി എഴുതിയ നാലു വരികളിൽ നിന്നും അവളാണ്‌ എന്നെ കണ്ടെത്തിയത്‌..
പാലക്കാട്‌ ജില്ലയിലെ വടവന്നൂർ എന്നൊരു കർഷക ഗ്രാമത്തിലായിരുന്നു ജനനം. ഗ്രാമീണ വായനശാല മാത്രമായിരുന്നു പുറം ലോകവുമായി ബന്ധപെടാനുള്ള ഏക മാർഗം.. സ്ക്കൂളിലെ ക്ലാസ്‌ കഴിഞ്ഞ്‌ ഓടി പിടഞ്ഞ്‌ വായനശാലയിയുടെ മുന്നിലെ ചുമട്‌ താങ്ങിക്ക്‌ ചുവട്ടിലിരുന്ന് പോളിയൊ ബാധിച്ച ഇടത്‌ കാലും വലിച്ചിഴച്ച്‌ നടന്നു വരാറുള്ള വായനാശാല സൂക്ഷിപ്പുകാരനായ അപ്പുപ്പനെയും കാത്തിരുന്ന കാലത്തിന്റെ ഓർമകൾ, ഒരുപാട്‌ തുന്നികെട്ടുകൾ ഉള്ള മനസിൽ ഇന്നുമുണ്ട്‌.. ആ വൈകുന്നേരങ്ങളും, മുടന്തൻ അപ്പുപ്പനും, എന്നെ പുസ്തകങ്ങളുടെ ലോകത്തെ കളികൂട്ടുകാരനാക്കി.. വായൻശാലയിൽ നിന്നുള്ള മടക്കയാത്രയ്ക്കിടയിൽ വീടെത്തും വരെ കാത്തിരിക്കാൻ വയ്യാതെ പാലക്കാടൻ കരിമ്പനകൾ വരി വരിയായി നിൽക്കുന്ന വഴിവക്കിലിരുന്ന് പുസ്തകങ്ങൾ വായിച്ച സന്ധ്യകളും.. വായിച്ച വരികൾക്ക്‌ താളമിട്ട്‌ പാലക്കാടൻ കാറ്റും., അങ്ങനെ ജീവിതത്തിന്റെ നെട്ടോട്ടതിനിടയ്ക്ക്‌  നഷ്ടങ്ങൾ   ഒത്തിരിയാണ്‌… കൂടെ എനിക്കെന്നും പ്രിയപെട്ട അച്ചനും, പിന്നെ വായനയും..
വർഷങ്ങൾക്കിപ്പുറം, അനന്തപുരിയുടെ ചെങ്കോട്ടയിൽ, പാളയം യൂണിവേഴ്സിറ്റി കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്‌ ഞാനിന്ന്. രണ്ട്‌ വർഷം മുൻപൊരു മഴയുള്ള വൈകുന്നേരം, വഴിയരികിൽ കണ്ടുമുട്ടിയ പ്രിയ സ്നേഹിത ചിന്നുസ്സും കൂടെയുണ്ട്‌, ഇന്ന് എന്റെ ജീവിത യാത്രകളിൽ.. നഷ്ടമായത്‌ പലതും അവളിലൂടെ എനിക്ക്‌ തിരിച്ച്‌ കിട്ടി.. ആത്മാർത്ഥമായ സ്നേഹവും, അക്ഷരങ്ങളോടുള്ള നഷ്ട പ്രണയവും.. ഞാനും അക്ഷരങ്ങളും തമ്മിലുള്ള ദൂരം കുറച്ചതും അവളായിരുന്നു..
അവളുമായി പിണങ്ങിയ രാത്രികളിൽ അക്ഷരങ്ങളാൽ എന്നെ തിരിച്ചറിഞ്ഞത്‌  പഴകിയ പത്രതാളുകളും, കണ്ണീരിൽ കുതിർന്ന്, എന്റെ തലയണയും മാത്രം..!! ഇരുണ്ട രാവുകളും, മഴയിൽ കുതിർന്ന പകലുകളും എന്റെ കണ്ണീർ അവളിൽ നിന്നും മറച്ചു  പിടിച്ചപ്പോൾ, അക്ഷരങ്ങൾ അവളെ നോവിച്ചു.. പിന്നീട്‌ അവളറിയാതെയായി എഴുത്ത്‌.. അറിയാതെ പോലും അവൾ നോവുന്നത്‌ എനിക്ക്‌ സഹിക്കാനാവില്ല.. വില കുറഞ്ഞ വികാരങ്ങളല്ല, വർണ്ണിക്കാൻ വാക്കുകളില്ലാത്ത പ്രണയമാണ്‌ അവൾക്കെന്നോട്‌. അതിന്റെ പേരിൽ ഒരുപാട്‌ നഷ്ടങ്ങൾ താങ്ങേണ്ടി വന്നു ആ പാവത്തിന്‌…  വീടും വീട്ടുകാരും എതിരായിട്ടും, ഒരാളുടെ പ്രണയത്തിനായി ബാക്കി ലോകത്തിന്റെ സ്നേഹം വേണ്ടെന്ന് വച്ചത്‌ കൊണ്ടാവാം, അവൾ ഇല്ലാത്തൊരു ജീവിതം മരണമാണെന്ന് ഞാൻ തിരിച്ചറിയുന്നത്‌.. അതു കൊണ്ടാവും, എന്നെ കുറിച്ച്‌ പറയുമ്പോൾ അതിൽ എന്നെക്കാൾ, അവളെ കുറിച്ച്‌ പറയേണ്ടി വരുന്നത്‌..
Me : www.facebook.com/abhijithpyd

June 20, 2013

പ്രത്യാശകൾ

കനൽ വീണ പാതകൾ താണ്ടികടക്കവെ
കടലാസുതോണിയായ്‌ ഞാനങ്ങലയവെ
ദീപ്‌തമാം ജീവിത നിശ്വാസതാളങ്ങൾ
ആർദ്രമായ്‌ എന്നെ തഴുകിയകലവെ
കനൽ വീണ പാതകളോരൊന്നായ്‌..
കദനത്തിൻ ഓർമ്മകൾ നൽകിയകലവെ
ഒരു നേരമെങ്കിലും നിന്റെ നിശ്വാസം..
എന്റെ മിഴി ഈറനിൽ ആശ്വസമേകിയോ?
ഒടുവിൽ ആ കദനത്തിൻ ഓർമ്മകൾ വീണ്ടും ഉണർന്നുവോ?

June 19, 2013

എന്റെ സ്വപ്നം ; എന്റെ തലമുറയുടെയും..

വാർത്താ മാധ്യമങ്ങൾ തങ്ങളുടെ നിലപാടാണ്‌ ഒരോ വാർത്തയിലും പ്രകടിപ്പിക്കുന്നത്‌.. തങ്ങളെ സ്‌പോൺസർ ചെയ്യുന്ന രാഷ്ട്രിയ പാർട്ടി, പരസ്യത്തിലൂടെ വരുമാനത്തിന്‌ വഴിയുണ്ടാക്കുന്ന ബഹുരാഷ്‌ട്ര കുത്തകകൾ തുടങ്ങി പത്ര-ചാനൽ മുതലാളിമാരുടെ സ്വകാര്യ താൽപര്യങ്ങൾ വരെയാണ്‌ സാധാരണ ജനത്തിന്മേൽ സത്യമെന്ന വ്യാജേന, അടിച്ചേൽപ്പിക്കപെടുന്നത്‌..  പണത്തിനും ലാഭത്തിനും വേണ്ടി ഇങ്ങനെ സത്യത്തെ വളച്ചോടിക്കുമ്പോൾ ഇല്ലാതാവുന്നത്‌ സത്യമറിയാനുള്ള പൗരന്റെ അവകാശമാണ്‌… കേരളത്തിലെ പല രാഷ്‌ട്രീയ പാർട്ടികൾക്കും സ്വന്തമായതും, സ്‌പോൺസർ ചെയ്യുന്നതുമായ പത്രങ്ങൾ ഉണ്ട്‌.. പലതും ഒരു പാർട്ടിയ്ക്ക്‌, ഒരു മതത്തിന്‌ വേണ്ടി മാത്രം ശബ്ദം ഉയർത്തുന്നവ.."
മാനവാ, നിനക്കായി ശബ്ദിക്കാൻ നീ മാത്രം. നിൻ ശബ്ദം ഇടറുന്ന നാൾ. കൈകളിലേറിയ തൂലിക ചലനമറ്റുന്ന നാൾ. നിന്റെ മരണമാണ്‌. സ്വപ്നങ്ങളും പ്രതീക്ഷകളും ഇല്ലാത്ത ലോകത്ത്‌ നീ ഉറങ്ങുമ്പോഴും ഇവിടെ നിൻ മരണത്തിന്റെ പേരിൽ ലാഭമുണ്ടാക്കാൻ പേ പിടിച്ച പട്ടികൾ കടി പിടി കൂടുന്നുണ്ടാവും.

ഞാനൊരു യാത്രയിലാണ്‌,  എന്നെ പോലെ ഒരായിരം പേരും. ലക്ഷ്യം ഒന്നാണ്‌ : പണ്ടൊരു നാൾ, സ്വന്തം സുഖങ്ങൾ ഉപേക്ഷിച്ച്‌, രാജ്യത്തിനായി ജീവിതം ഉഴിഞ്ഞു വച്ചൊരു വൃദന്റെ സ്വപ്നങ്ങൾ പൂവണിയുന്നൊരു നാൾ. ഏതു പാതിരാത്രിയും രാജ്യ തലസ്ഥാനം മുതൽ ഏതു കാട്ടിലും ഒറ്റയ്ക്ക്‌ പോകാൻ പെങ്ങളെ അയക്കാൻ കഴിയുന്നൊരു നാൾ. ജാതി-മത വർണങ്ങൾ നോക്കാതെ, കൂട്ടുകൂടാൻ കുഞ്ഞുങ്ങളെ പറഞ്ഞു വിടുന്ന മാതാപിതാകൾ ഉള്ളൊരു ഇന്ത്യ. ലക്ഷ്യത്തിലേയ്ക്ക്‌ നടന്നടുക്കാൻ ഞാൻ അശക്തനാണെന്ന് എനിക്ക്‌ അറിയാം. എന്നാലും ഞാൻ നടക്കും മരണം വരെ.. ഇന്നിന്റെ നെറികെട്ട ഭാരതം വെറുമൊരു ഓർമയാവും നാൾ വരെ.

ഒരു ഓർമപെടുത്തൽ..

എഴുതാനറിയില്ലെനിക്ക്‌.. കവിത കുറിക്കാനും..
ആത്മരോഷം കൊണ്ടു നിങ്ങൾ പ്രതികരിക്കുമ്പോൾ വെറും കാഴ്ച്ചകാരനാവുന്നു ഞാൻ..
രക്തം കൊണ്ട്‌ സഖാകൾ എഴുതിയ വരികളാൽ ചെങ്കൊടി പാറിക്കുമ്പോൾ, അതിൽ ഇന്നിന്റെ കമ്മ്യൂണിസം തേടി അലയുന്നു ഞാൻ..
എഴുത്തിൽ പോലും കാവിയാൽ ഹിന്ദുത്വവാദികളും, പച്ചയാൽ ഇസ്ലാമിസ്റ്റുകളും കടിപിടികൂടുമ്പോൾ തല താഴ്തേണ്ടി വരുന്നെനിക്ക്‌, ഒരോ ഭാരതിയരേയും പോലെ..
ഒരോ വാർത്തയും ഒരോ പൊസ്റ്റുകൾ ആക്കുമ്പോൾ, സൂക്ഷിക്കണം സുഹൃത്തേ നാളെ നീയും മറ്റൊരുവന്റെ മൗസ്‌ ക്ലിക്കിൽ തീരുന്ന പൊസ്റ്റായി തീരാതിരിക്കാൻ..
ഞാൻ വെറും ഒരുവൻ..  എഴുതുന്ന വരികളിൽ പ്രണയം മാത്രം.. അതാവുമ്പോൾ അവളെയല്ലാതെയാരെയും ബോധ്യപെടുതേണ്ടി വരില്ലെന്നറിയാം..

June 14, 2013

എന്റെ അവസാന നിമിഷങ്ങളിൽ..

തുടക്കവും ഒടുക്കവുമെല്ലാം നമ്മുക്കൊപ്പം ഉള്ളതീ മഴ മാത്രം..
ഇന്ന് നാം മരണത്തിലേക്ക്‌ നടന്നടുക്കുന്ന നിമിഷങ്ങളിലും നമ്മെ മനസിലാക്കുനതും, ഈ മഴ മാത്രം..

June 13, 2013

മനസ്സ്‌ തുറന്നൊന്ന് കരയാൻ കഴിഞ്ഞിരുന്നെങ്കിൽ..

ചുവന്ന റോസാ പൂക്കൾ മണക്കുന്ന താഴ്‌വാരങ്ങളിൽ നിനക്കൊപ്പം നടക്കുമ്പോൾ ജീവിതത്തിന്റെ അവസാന നാളുകളിലാണ്‌ നമ്മളെന്ന് ഞാൻ തിരിച്ചറിയുന്നു.. പ്രണയം പങ്കു വയ്ച്ച്‌, ഇന്നു നാം മരണം മണക്കുന്ന ഈ വഴിത്താരകളിലുടെ നടക്കുമ്പോൾ അതിൽ സന്തോഷിക്കുന്നവരാവും നമുക്ക്‌ ചുറ്റും അധികവും..
നമ്മുടെ ചോരയ്ക്‌ അവരെ സന്തോഷിപ്പിക്കാനാവട്ടെ..

ചതി..

പ്രണയമെന്ന സത്യവും, കഥനമെന്ന സത്യവും..
ജീവന്റെ ജീവനായ ആദ്യ താളം...

"പ്രണയത്തിൻ ആദ്യ പടി പെൺകൊടി..
നൊമ്പരത്തിൻ ആദ്യ പടി പെൺകൊടി.."

ഭൂമിയെത്ര സുന്ദരം.. ദൃശ്യമെത്ര മനോഹരം..
നിലമാറ്റമില്ലാത്ത ചതിതൻ വിളയാട്ടം..

"എൻ സഖി.."

"എൻ സഖി നീ മിഴി പൂട്ടിയോ..
മായുമീ നിറസന്ധ്യയിൽ..
കാലമാം വീണതന്ത്രിയിൽ..
മഴ പോലെ നൊമ്പരം.."

# A J