എസ്‌.എഫ്‌.ഐ സ്ഥാപക ദിനം

ജാതിയുടെ മതത്തിന്റെ നിറം നോക്കാതെ ബെഞ്ചിൽ അടുത്തിരിക്കുന്ന സഹപാഠിയുടെ മനസ്സ്‌ നോക്കാൻ ഞങ്ങളെ പഠിപ്പിച്ച തത്ത്വശാസ്ത്രം..
ഉച്ചയ്ക്ക്‌ ക്യാന്റീനിലെ ഊണ്‌ കഴിക്കുമ്പോൾ, തൊട്ടടുത്ത ലൈബ്രറി ബ്‌ളോക്കിൽ ഊണിന്‌ പതിനേഴ്‌ രൂപ തികച്ച്‌ കൊടുക്കാനില്ലാതെ പുസ്തങ്ങളുടെ ലോകത്ത്‌ വിശപ്പ്‌ മറക്കുന്ന സുഹൃത്തിന്‌ ഒരു പൊതി ചോറ്‌ പങ്ക്‌ വയ്ക്കാൻ പഠിപ്പിച്ച സ്നേഹം..
കൂടെ പഠിക്കുന്നവന്റെ കുടുംബത്തിന്‌ താങ്ങാനാവാത്ത ഫീസ്‌ ചുമത്തി, സ്വാശ്രയ മേഖലയെ വളർത്തി, വിദ്യാഭ്യാസം കച്ചവട ചരക്കാക്കിയപ്പോൾ വിപ്ലവം പേന തുമ്പുകളിലൂടെ മാത്രമല്ല പിറക്കുന്നതെന്ന് പഠിപ്പിച്ച ആവേശം..
കൂടെ പഠിക്കുന്നവൾ സഹോദരിയാണെന്ന് ഓർമ്മിപ്പിച്ച്‌.. അവളുടെ കണ്ണീർ തുടയ്ക്കാൻ സമൂഹ്യ വിരുദ്ധർക്ക്‌ മുന്നിൽ കണ്ണുരുട്ടാൻ.. മുഷ്ടി ചുരുട്ടാൻ ആവശ്യപെട്ട വാത്സല്യം..
തത്ത്വശാസ്ത്രങ്ങളുടെ അർത്ഥവും ആഴവും പരപ്പും നോക്കിയല്ല ഞങ്ങളാ കൊടിക്ക്‌ കീഴിൽ അണിനിരന്നത്‌.. പിന്നീട്‌ എപ്പഴോ ആ തത്വശാസ്ത്രത്തിന്റെ വക്താക്കളായി.. തൂവെള്ള കൊടിയുടെ സഹയാത്രികരാക്കി..
ഇന്നും ഞാനോർക്കുന്നു സെക്ക്രട്ടിയേറ്റിന്‌ മുന്നിൽ, കത്തുന്ന സൂര്യന്‌ കീഴിൽ ആദ്യമായി ഞാനൊരു എസ്‌.എഫ്‌.ഐക്കാരനെന്ന് അഭിമാനിച്ച നിമിഷത്തെ..  സുദീപ്ത ഗുപ്‌ത എന്ന ചെറുപ്പക്കാരൻ ഞാനടക്കം പ്രതിനിധാനം ചെയ്യുന്നൊരു കൊടിക്ക്‌ കീഴിൽ പശ്ചിമ ബംഗാളിൽ അനീതിക്ക്‌ എതിരെ പോരാടി രക്തസാക്ഷിത്വം വരിച്ചതിനെ കുറിച്ചുള്ള  ഓർമ്മകൾ പങ്ക്‌ വയ്ക്കപെട്ടപ്പോൾ..
സ്വയം മറന്ന് സഹയാത്രികന്റെ ദുരിതങ്ങളിൽ സങ്കടപെടാൻ, സഹായിക്കാൻ, പ്രതിഷേതിക്കാൻ, പ്രതികരിക്കാൻ പഠിപ്പിച്ച, ആഹ്വാനം ചെയ്ത, ഓർമ്മിപ്പിച്ച തത്വശാസ്ത്രത്തെ, സ്നേഹത്തെ, ആവേശത്തെ ഞങ്ങൾ വിളിക്കുന്ന പേരാണ്‌ എസ്‌.എഫ്‌.ഐ..
അതേറ്റ്‌ ലക്ഷങ്ങളും..
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം..
മുദ്രാവാക്യങ്ങളെ പുറം മോടിയാക്കാൻ മാത്രം അറിയുന്ന സംഘടനകൾക്ക്‌ ഒരു മാതൃകയാണ്‌ എസ്‌.എഫ്‌.ഐയുടെ പ്രവർത്തന രീതികൾ..
ഇൻഡ്യൻ വിപ്ലവ വിദ്യാർത്ഥി സംഘനയ്ക്ക്‌ അഭിവാദ്യം
#എസ്‌.എഫ്‌.ഐ സ്ഥാപക ദിനം..

Comments

Popular posts from this blog

മാവോ ചിന്തകള്‍

അപ്പുവും ബസ് മുതലാളിമാരും : ഒരു നെറ്റ് ന്യൂട്രാലിറ്റി കഥ