കവിതകള്‍


"ഇറങ്ങി വരാന്‍ പറയില്ല, ഞാന്‍.
ഇരിക്കാന്‍ ഇടമില്ലാത്ത,
എന്‍റെ ദുരിതമോര്‍ത്ത്.
ഓര്‍മിക്കണം നീ, മരണം വരെ.
ഒന്നുമില്ലാത്തവന്‍ നിന്നോട്,
ഇഷ്ടം തുറന്നു പറഞ്ഞതോര്‍ത്ത്.."
- എ.അയ്യപ്പന്‍ -മൃത്യുവചനം

മൃത്യുവിന് 
ഒരു വാക്കേയുള്ളൂ- 
'വരൂ...പോകാം.'
മൃത്യു അതിഥിയാണ്.
ആതിഥേയന്‍ നല്‍കേണ്ടത് 
അവന്‍റെ നെഞ്ചിടിപ്പുകള്‍, കാഴ്ച,
നടക്കാന്‍ മറക്കേണ്ട കാലുകള്‍...
ആകാശത്തിലേക്ക് പറക്കുന്ന 
പോത്തിന്‍റെ പുറകെ നടക്കുക...
ജീവിതത്തിലേക്ക് 
തിരിഞ്ഞുനോക്കരുത്.
നിന്നെ സ്നേഹിച്ചവര്‍ 
പുച്ഛിച്ചവര്‍ഏവരും 
നിന്‍റെ ജഡത്തില്‍ വീണു കരയും.

- എ.അയ്യപ്പന്‍ -

1 comment:

  1. കിടു അയ്യപ്പണ്ണന്‍

    ReplyDelete